
നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 92 ബാച്ച് നാലാം വാര്‍ഷികം 13ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍
സ്‌കൂളില്‍ നടക്കുന്ന സംഗമത്തില്‍ പ്രശസ്ത കലാകാരന്‍ രദീപ് പാലേരി മുഖ്യാതിഥിയാകും. ബാച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഗമത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഈ വര്‍ഷം പരിപാടിയുടെ ഭാഗമായി തണല്‍ കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സംഗമം ശ്രദ്ധേയമായിരുന്നു.
അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം നടത്തുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
13ന്റെ സംഗമത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദലി ഇയ്യങ്കോട്, മനോജ് സുമലയം, പവിത്രന്‍ മന്ദാരം, സി.കെ ബിന്ദു, പ്രദീപന്‍ കുമ്മങ്കോട് എന്നിവര്‍ പങ്കെടുത്തു.
















