
കക്കട്ടില്‍: നൂറ് വര്‍ഷമായിട്ടും കക്കട്ടില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് വാടക കെട്ടിടത്തില്‍
തന്നെ കഴിയാന്‍ വിധി. നേരത്തെ കൈവേലി റോഡിലെ വാടക കെട്ടിടത്തിലായിരുന്ന
ഓഫീസ് കക്കട്ടില്‍ റൂറല്‍ ബാങ്കിന് മുമ്പിലെ കടയുടെ മുകളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ ഈ ഓഫീസില്‍ എത്തിപ്പെടാന്‍ പ്രായമായവരും മറ്റും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഏറെയാണ്.
സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കമ്മിറ്റി ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല.
സ്ഥലത്തിനായി പരക്കം പായുമ്പോഴും കണ്‍മുമ്പിലെ സര്‍ക്കാര്‍ സ്ഥലം കാട് മൂടി ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിക്കുന്ന സ്ഥിതി. വട്ടോളിയിലെ പഴയ മൃഗാശുപത്രി
കെട്ടിടമുള്ള സ്ഥലത്തേക്ക് സബ് രജിസ്ട്രാറാഫീസ് കൊണ്ടുവരാന്‍ പറ്റും. എന്നാല്‍ സ്ഥലം വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റിന്റേതായത് കൊണ്ട് സങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കപ്പെടുകയാണ്. വെറെയും സര്‍ക്കാര്‍ ഭൂമി കുന്നുമ്മല്‍ പഞ്ചായത്തിലെ അമ്പലക്കുളങ്ങര, കുളങ്ങരത്ത് എന്നിവിടങ്ങളില്‍ ഉണ്ട്. ബന്ധപ്പെട്ടവര്‍ മനസ് വെച്ചാല്‍ എല്ലാ സങ്കേതിക പ്രശ്‌നങ്ങളും മറികടക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് രജിസ്ട്രഷന്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഒ.ജെ ജനീഷിന് ഗ്രാമ പഞ്ചായത്ത് അംഗം എലിയാറ ആനന്ദന്‍ .
ഇമെയില്‍ വഴി നിവേദനം അയച്ചു.
കക്കട്ടില്‍ സബ് രജീസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം
നിര്‍മിക്കാന്‍ നടപടി സ്വികരിക്കണമെന്ന് ഡോക്യുമെന്റ് റൈറ്റേഴസ് & സ്‌ക്രൈബ്‌സ് അസോസിയേഷന്‍ കക്കട്ടില്‍ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന, ജില്ലാ ഭാരവാഹികളായ മനോജ് കുമാര്‍, ഇ രാജഗോപപാലന്‍, ബിജു, സുനീഷ്, നിഷ, എലിയാറ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
















