വടകര: കെ.പി.സജിതയുടെ അക്ഷരമുത്തുകള്‍ എന്ന കവിതാ സമാഹാരം കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. പുറന്തോടത്ത് ഗംഗാധരന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. അക്ഷര
മുത്തുകള്‍ വര്‍ത്തമാനകാല ജീവിതത്തിന്റെ കണ്ണാടിയാണെന്ന് വീരാന്‍കുട്ടി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അടക്കാതെരു ഗ്രീന്‍ പാലസില്‍ നടന്ന ചടങ്ങില്‍ വത്സലന്‍ കുനിയില്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍ പുസ്തകം പരിചയപ്പെടുത്തി. 12 യുവ കവികള്‍ അവരുടെ കവിതകള്‍ ആലപിച്ചു. പി.കെ.രാമചന്ദ്രന്‍, റസാഖ് കല്ലേരി, പപ്പന്‍ നരിപ്പറ്റ, ടി.ശ്രീനിവാസന്‍, സുഗുണേഷ് കുറ്റിയില്‍, പി.പി.രാജന്‍, എം.കെ.ചന്ദ്രശേഖരന്‍, കെ.നാരായണന്‍, കെ.ജ്യോതി കുമാര്‍, പി.എം.മണി എന്നിവര്‍ സംസാരിച്ചു. കെ.പി.സജിത മറുപടി പ്രസംഗം നടത്തി. പ്രേംകുമാര്‍ വടകരയുടെ സ്വാഗത ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.















