
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവദ് ഗീതാജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു. ബ്രഹ്‌മകുമാരി ബി.കെ. ഷിബ ബഹന്‍ജിയുടെ
നേതൃത്വത്തില്‍ നടക്കുന്ന യജ്ഞത്തിന് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഈച്ചരാട്ടില്‍ അപ്പുകുട്ടിനായര്‍, ട്രസ്റ്റി അംഗങ്ങളായ ഇളയിടത്ത് രാജന്‍ നായര്‍, എരോത്ത് വിശ്വനാഥന്‍ നായര്‍, എം.ബാലകൃഷ്ണന്‍, മാനേജര്‍ അനില്‍ ചെട്ടിമഠം എന്നിവര്‍ സന്നിഹിതരായി. യജ്ഞം സെപ്തംബര്‍ 6 വരെ നീണ്ടുനില്‍ക്കും.
















