വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് വിംഗിലെ വിദ്യാര്‍ഥികള്‍ക്ക് കളിയിലൂടെ സാമൂഹികാരോഗ്യം എന്ന
പ്രമേയത്തില്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. കുട്ടികളില്‍ സാമൂഹിക ഇടപെടല്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, അശരണരെ ചേര്‍ത്തുപിടിക്കല്‍, പ്രകൃതിയെ നേരിട്ടറിയല്‍, ഒറ്റക്ക് നില്‍ക്കാന്‍ പഠിക്കുക, സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാന്‍ പഠിക്കുക, ഇവയൊക്കെ ക്യാമ്പ് അനുഭവത്തിലൂടെ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കലാണ് ‘ഗൂസ്ബറി’ അവധിക്കാല സഹവാസ ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പില്‍ അശരണര്‍ക്ക് കൈത്താങ്ങ് എന്ന പേരില്‍ 2024 മുതല്‍ 26 വരെയുള്ള എസ്എസ്എല്‍സി ഗൂസ്‌ബെറി ബാച്ചിലെ കുട്ടികള്‍ ആരംഭിക്കുന്ന ‘ഓട്ട് റീച്ച്’ എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷാജഹാന്‍.എം.പി നിര്‍വഹിച്ചു . സ്‌കൂള്‍ ജാഗ്രത സമിതി കണ്‍വീനര്‍ അബ്ദുല്‍ മജീദ്.പി.ഇ, സഹജീവനം കോഡിനേറ്റര്‍ ബഷീര്‍.വി, ഗൂസ്‌ബെറി കോഡിനേറ്റര്‍മാരായ ഫന്‍സീര്‍.പി.പി, അനീസ് മുഹമ്മദ്, ഫൈസല്‍.എം തുടങ്ങിയവര്‍ സംബന്ധിച്ചു. സിജി സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഫൈസല്‍.കെ.കെ ‘സ്വത്വത്തെ അറിയുക’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഔട്ട് റീച്ച് കണ്‍വീനറായി ഇമ്രാന്‍.കെ.പി, ജോയിന്റ് കണ്‍വീനറായി ഷഹീന്‍ കുറൂളി, ട്രഷററായി നഹജ്.പി എന്നിവരെ തെരഞ്ഞെടുത്തു.















