
കോഴിക്കോട്: മാപ്പിളപ്പാട്ടിലെ അനുഗൃഹീത കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ (80) വിടവാങ്ങി.
അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടില്‍
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുന്‍പും പുതിയ പാട്ടിന് അബൂബക്കര്‍ ഈണമിട്ടിരുന്നു.
ദേവരാജന്‍ മാസ്റ്ററുടേയും രവി ബോംബെയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കര്‍. സിനിമാ താരം മാമുക്കോയ സഹപാഠിയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം. മൂവായിരത്തോളം
ഗാനങ്ങള്‍ക്ക് ഈണമിട്ടു. ഈണങ്ങളുടെ സുല്‍ത്താന്‍ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.
ഭാര്യ: സുബൈദ. മക്കള്‍: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന.
മരുമക്കള്‍: സലാം, അസീസ്, അസീസ് (കാഞ്ഞങ്ങാട്), സൗദാബി, അഫ്‌സീന. മയ്യത്ത് നിസ്‌കാരവും ഖബറടക്കവും ഇന്ന് (ചൊവ്വ) ഉച്ചക്ക് മാത്തോട്ടം പള്ളിയില്‍.
















