വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ കീഴലില്‍ തോട്ടില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലോളളതില്‍ റിനീഷ് എന്നയാളുടെ പശുവാണ്
അപകടത്തില്‍ പെട്ടത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷെമേജ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ടി.പി.പ്രജീഷ്, എ.പി.ഷൈജേഷ്, വി.കെ.ബിനീഷ്, പി.എം.സഹീര്‍, കെ.പി.റഷീദ്, അക്ഷയ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.















