ബ്യൂണസ് അയേഴ്സ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര മത്സരങ്ങളിൽ
നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അർജന്‍റീന ദേശീയ ടീമിൽ നിന്നുള്ള തന്‍റെ വിരമിക്കൽ മെസി പ്രഖ്യാപിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി നീണ്ട 21 വർഷം ബുട്ടു കെട്ടിയ മെസി രാജ്യാന്തര ഫുട്ബോളിലെ എല്ലാ അത്ഭുതങ്ങളും സമ്മാനിച്ചാണ് 39-ാം വയസിൽ പടിയിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ രാജ്യത്തിനായി കിരീടം സമ്മാനിച്ചത് അദ്ദേഹത്തിന്‍റെ
കരിയറിലെ തിളക്കമേറിയ ഏടാണ്. 2014ലും 2026ലും മെസിയുടെ തോളിലേറിയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിലെത്തിയത്. കൂടാതെ 2008ൽ ഒളിമ്പിക്സ് സ്വർണം സ്വന്തമാക്കി. 2021, 2024 കോപ്പ അമേരിക്ക കിരീടത്തിലും മെസി മുത്തമിട്ടു. 207 മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസിയുടെ കാലിൽനിന്നു പിറന്നത്. അർജന്‍റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നു മെസി പറഞ്ഞു. മെസ്സിയുടെ പിതാവും ഏജന്റുമായിരുന്ന
ഹോർഹെ മെസ്സി അടുത്തിടെ അന്തരിച്ചിരുന്നു. ഈ വിയോഗം നൽകിയ മാനസിക വിഷമതകൾക്കിടയിലാണ്, നേരത്തെ ചിന്തിച്ചുറപ്പിച്ച വിരമിക്കൽ പ്രഖ്യാപനം പരസ്യമാക്കാൻ അദ്ദേഹം തീരുമാനിച്ചത്. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം (ജൂലൈ 21-ന്) തന്നെ താൻ ഈ കുറിപ്പ് എഴുതിവെച്ചിരുന്നുവെന്ന് മെസ്സി വ്യക്തമാക്കി.
കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനി നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ
കൂടുതലായി ഒപ്പമുണ്ടാകും. അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു. പുതിയ തലമുറയ്ക്കായി വഴിമാറുന്നു: “കഴിവുള്ള ഒരുപാട് ചെറുപ്പക്കാരായ കളിക്കാർ വരുന്നുണ്ട്, അവർ അർഹിക്കുന്ന അവസരം ലഭിക്കണം” എന്ന വിനയപൂർവ്വമായ വാക്കുകളോടെയാണ് 39-കാരനായ താരം നീലയും വെള്ളയും കുപ്പായത്തോട് വിടപറയുന്നത്.
രാജ്യത്തിനായി കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്. ക്ലബ്ബ് ഫുട്ബോളിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി അദ്ദേഹം തുടർന്നും കളിക്കും.
















