കക്കട്ടില്‍: സാമൂഹിക തിന്മകള്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നടത്തി ഒരു സമൂഹത്തെ സമുദ്ധരിച്ച അന്ത്യപ്രവാചകന്റെ ജീവിതചര്യകള്‍ ലോകമുള്ള കാലത്തോളം
നിലനില്‍ക്കുമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. കുന്നുമ്മല്‍ സബീലുല്‍ ഹുദാ സെക്കന്ററി മദ്രസ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. മഹല്ല് പ്രസിഡന്റ് പറമ്പത്ത് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. എ.വി.അബ്ദുള്ള, സി.വി.അഷറഫ്, യൂസഫ് ഹാജി, അയോത്ത് മൊയതു ഹാജി, എ.വി.നാസറുദ്ദിന്‍, എം.കെ.ജലില്‍, എം.കെ.അബ്ദുള്‍ ഗഫൂര്‍, സി.കെ.അബ്ദുളള, യൂസഫ് അഹ്‌സനി, സഅദ് ദാരിമി, എ.കെ.അഹമ്മദ്, സി.കെ.ബഷീര്‍, മുഹമ്മദ് കുനിയില്‍ പ്രസംഗിച്ചു. നേരത്തെ മഹല്ല് ഖാസി സയ്യിദ് യാസര്‍ സഖഫ് തങ്ങള്‍ പ്രാര്‍ഥന നടത്തി.















