കക്കട്ടില്‍: കക്കട്ടില്‍ വ്യാപാരി വ്യവസായി സമിതിയും മദര്‍ ആശുപത്രിയും സംയുക്തമായി സൗജന്യ കാര്‍ഡിയോളജി & ജനറല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. വ്യാപാരി വ്യവസായി
സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വി.പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ബിഗേഷ് ഉണ്ണികൃഷ്ണന്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. മുബാറക് അലി (ജനറല്‍ മെഡിസിന്‍) രോഗികളെ പരിശോധിച്ചു. വി.എം.ചന്ദ്രന്‍, കെ.കെ.സുരേഷ്, കെ.ടി.രാജന്‍, വി.പി.വാസു, വി.വി.പ്രഭാകരന്‍, ടി.സുധീര്‍, ടി.പി.പ്രഭാകരന്‍, കെ.സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.















