മാഹി: മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
ഗൈഡന്‍സ് ഓഫ് ഇന്ത്യ) മാഹി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മത്സര പരീക്ഷാ ബോധവത്കരണം സംഘടിപ്പിച്ചു. അബുദാബി മാഹി വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ മത്സര പരീക്ഷകളുടെ സാധ്യതകള്‍, വിവിധ മത്സര പരീക്ഷകളെക്കുറിച്ചുള്ള അവബോധം, വിജയത്തിലേക്ക് എത്താനുള്ള തന്ത്രങ്ങള്‍, ഫലപ്രദമായ തയ്യാറെടുപ്പ് രീതികള്‍, നൂതന കാഴ്ചപ്പാടുകകള്‍ എന്നിവ വിശദമായി അവതരിപ്പിച്ചു. അബുദാബി മാഹി വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം വി.പി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സിജിയുടെ റിസോഴ്‌സ് പേഴ്‌സണും മാഹി സിവില്‍ സപ്ലൈസ് വകുപ്പിലെ ഇന്‍സ്‌പെക്ടറുമായ അബ്ദുള്ള നഷീത്ത് ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്കായി സംശയനിവാരണ സെഷനും സംഘടിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി നൗജിദ് സ്വാഗതവും കോര്‍ഡിനേറ്റര്‍ റഫീദ മജീദ് നന്ദിയും പറഞ്ഞു.















