
വടകര: പ്രമുഖ സോഷ്യലിസ്റ്റും മുന്‍ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററി കാര്യ, റവന്യൂമന്ത്രിയും പ്രഗല്‍ഭ അഭിഭാഷകനും ദീര്‍ഘകാലം വടകര എംഎല്‍എയുമായിരുന്ന കെ.
ചന്ദ്രശേഖരന്റെ ഇരുപതാം ചരമവാര്‍ഷികം രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കും. പരിപാടിയുടെ നടത്തിപ്പിനായ് ചേര്‍ന്ന സ്വാഗത സംഘം രൂപീകരണയോഗം ആര്‍ജെഡി ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-നിയമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു എന്ന് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ഗ്രന്ഥശാല നിയമം കൊണ്ടുവന്നു. വടകരയില്‍ ഉന്നത വിദ്യാഭ്യാസ പഠന കേന്ദ്രങ്ങള്‍ കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.രാജന്‍, യുവജനത
സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂര്‍, സി. കുമാരന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍, മഹേഷ് ബാബു എന്‍.പി, അഭിനന്ദ് എന്‍.എം, എം.സതി, വി.പി. നാണു, രാജന്‍ പറമ്പത്ത്, കിരണ്‍ജിത്ത് കെ, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശശി പതേരി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: സി. കുമാരന്‍ (ചെയര്‍മാന്‍), പ്രസാദ് വിലങ്ങില്‍ (ജനറല്‍ കണ്‍വീനര്‍). വി.പി. നാണു(ഖജാന്‍ജി ).
















