വടകര: വര്‍ഷങ്ങളോളം ജോലി ചെയ്ത് പിരിഞ്ഞു പോകുന്ന സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് മിനിമം അഞ്ചു ലക്ഷം രൂപ സഹായധനം നല്‍കണമെന്നു സ്കൂള്‍ പാചക
തൊഴിലാളി സംഘടന (എച്ച്എംഎസ്) വടകര താലൂക്ക് കണ്വന്ഷന് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും സ്കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചതു പോലെ കേരളത്തിലും അംഗീകരിക്കണമന്ന് കണ്വന്ഷന് പ്രമേയം മുഖേന കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.ബാലഗോപാലന് ഉദ്ഘാടനം ചെയ്തു. സി.പി.ദേവയാനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. ലളിത.വി.പി, സല്‍മ.എം.എം, ബിന്ദു.കെ, റസീന.ടി എന്നിവര്‍ പ്രസംഗിച്ചു. ലഹരിമുക്ത പ്രവര്‍ത്തനത്തിന് സ്കൂള്‍ പാചക തൊഴിലാളി സംഘടന ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു.















