വളയം: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു. വളയം പടിഞ്ഞാറെ പാലയുള്ള പറമ്പത്ത് കല്ലുള്ള പറമ്പത്ത് സുധീഷാ (37) ണ് വൃക്ക മാറ്റിവയ്ക്കാന്‍
സഹായം തേടുന്നത്. അമ്മ, ഭാര്യ, കുട്ടി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു യുവാവ്. ചികിത്സയ്ക്ക് വന്‍ തുക ആവശ്യമുണ്ട്. നിര്‍ധന കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചികത്സാ സഹായത്തിന് മുന്നോട്ട് വന്നിരിക്കുകയാണ്. എം.ദിവാകരന്‍ (ചെയര്‍മാന്‍), കെ.എന്‍.ദാമോദരന്‍ (കണ്‍വീനര്‍), കെ.ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികള്‍ കേരള ഗ്രാമീണ ബാങ്ക് വളയം ശാഖയിലെ അക്കൗണ്ടില്‍ സാമ്പത്തിക സഹായം അയക്കണം. നമ്പര്‍: 40125101127571. IFSC: KLGB0040125.















