
കക്കട്ടില്‍: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സേവാഭാരതി കുളങ്ങരത്ത് യുണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കരിയാര്‍ ഗൈഡ് ക്ലാസ്സും സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ സി.പി. കൃഷ്ണന്‍ ഉദ്ഘാടനം
ചെയ്തു. എം.എം രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജിഷ് മുഖ്യപ്രഭാഷണം നടത്തി. രമേഷന്‍, രജേഷ്, മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.















