കക്കട്ടില്‍: കുടുംബശ്രി ജില്ലാ മിഷന്റെയും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെയും നേതൃത്വത്തില്‍ ബാലസഭ കളിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുമ്മല്‍ പഞ്ചായത്തില്‍ നടന്ന ദ്വിദിന പരിശീലന ക്യാമ്പ് വിജ്ഞാനപ്രദമായി. പഞ്ചായത്ത്
പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സി.പി.സിന്ധു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മിനി സുധീര്‍, എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍, വിജിഷ, ലിനി.ആര്‍, ഷീന പ്രകാശ്, ശ്രീബിഷ, സുഗതന്‍, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. ജിഷ സ്വാഗതവും നിഷ നന്ദിയും പറഞ്ഞു. വിവിധ ക്ലാസുകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടന്നു.















