
കോട്ടപ്പള്ളി: സേവാദള്‍ തിരുവള്ളൂര്‍ മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കുന്നോത്ത് പരമേശ്വരനെ കോട്ടപ്പള്ളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍
അനുസ്മരിച്ചു. മുന്‍ കെപിസിസി മെമ്പറും കുറ്റ്യാടി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാനുമായ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഒ കെ ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി ബവിത്ത് മലോല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട, പ്രതീഷ് കോട്ടപ്പള്ളി, സി കെ കുഞ്ഞിക്കണ്ണന്‍, കള്ളീലാത്ത് ഭാസ്‌കരന്‍, ആര്‍ അജയ് കൃഷ്ണ, നിടുംകുനി രാജന്‍, സി കെ സലാം എന്നിവര്‍ സംസാരിച്ചു.
















