
വടകര: റവന്യൂ ഡിവിഷണല്‍ ഓഫീസറായി (ആര്‍ഡിഒ) കെ.കെ.പ്രസീലിനെ നിയമിച്ചു. ഡെപ്യൂട്ടി കലക്ടറായി പ്രമോഷനായ ശേഷമുള്ള ആദ്യ നിയമനമാണ് വടകരയിലേത്, വടകര
ലാന്‍ഡ് ടിബ്യൂണല്‍ തഹസില്‍ദാരായി സേവനമനുഷ്ഠിക്കവേയാണ് സ്ഥാനക്കയറ്റം. വടകര തഹസില്‍ദാര്‍, വടകര ഭൂരേഖ തഹസില്‍ദാര്‍, കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ട് ലാന്‍ഡ് അക്വസിഷന്‍ തഹസില്‍ദാര്‍, കൊയിലാണ്ടി ലാന്റ് അക്വസിഷന്‍ തഹസില്‍ദാര്‍, തിരൂര്‍ ഭൂരേഖ തഹസില്‍ദാര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഒഞ്ചിയം നെല്ലാച്ചേരി സ്വദേശിയാണ്. തിങ്കളാഴ്ച ചാര്‍ജെടുക്കും. നിലവിലെ ആര്‍ഡിഒ കെ.അജീഷിന് വയനാട് എഡിഎം ആയാണ് നിയമനം.
















