
നാദാപുരം: കക്കംവെള്ളിയിലെ പൊയില്‍ ഇസ്മായിലിന്റെ കവിതാ സമാഹാരം ‘മതിലിന്‍ മറകള്‍’ പ്രകാശിതമായി. നാദാപുരം മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപ
കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെഎം അഭിജിത്ത് എംഎല്‍എ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വ്യാപാര പ്രമുഖന്‍ സാജിദ് കൊയിലോത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. സംഘാടകസമിതി ചെയര്‍മാന്‍ കടോളി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മോഹനന്‍ പാറക്കടവ് പുസ്തക പരിചയം നടത്തി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഖില മര്യാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി മുനീര്‍, കണേക്കല്‍ അബ്ബാസ്, നാദാപുരം ഖാസി മേനകോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ടിഐഎം മാനേജര്‍ ബംഗ്ലത്ത് മുഹമ്മദ്, സി എച്ച് മോഹനന്‍, എസ് എം അഷ്‌റഫ്,
സി കെ നാസര്‍, എം സി സുബൈര്‍, കെ ജി അസീസ്, ടി കെ റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം കെ അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഗായകന്‍ സഫീര്‍ കുറ്റ്യാടി ഇസ്മായിലിന്റെ കവിതകള്‍ ആലപിച്ചു. ഇസ്മയില്‍ മറുമൊഴി നടത്തി.















