
വടകര: മടപ്പള്ളി ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ വനിതാ വിഭാഗം ‘നെല്ലിക്ക’ ഗ്രൂപ്പ് മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് ഫോട്ടോസ്റ്റാറ്റ് കം സ്‌കാനര്‍ മെഷീന്‍
നല്‍കി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കണ്‍വീനര്‍ വീണ.ബി.കെ.യും ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ അധികാരികള്‍ക്ക് മെഷീന്‍ കൈമാറി. റൈറ്റേഴ്സ് പനോരമ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് അവാര്‍ഡ് ജേതാവും സ്‌കൂള്‍ ചിത്രകലാ അധ്യാപകനുമായ കെ.റജികുമാറിനെ ചടങ്ങില്‍
ആദരിച്ചു.
കെ.കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.റജികുമാര്‍, സി.രാജന്‍, ജയരാജ്.കെ.പി, ജനീഷ്‌കുമാര്‍, സുപ്രിയ.പി.കെ, പ്രശാന്തന്‍.പി.വി, വനിതാ.ആര്‍.കെ, ഹാരിസ്, നാസര്‍.എ.പി എന്നിവര്‍ സംസാരിച്ചു.
















