
നരിപ്പറ്റ: മുള്ളന്‍ പന്നികുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച ഡ്രൈവര്‍ കക്കട്ട് കൈതച്ചാലിലെ ലിജേഷ് കുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍
ഇടപെടണമെന്നവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ കെ.എം.അഭിജിത്ത് എംഎല്‍എയെ കണ്ട് നിവേദനം നല്‍കി. ഇക്കഴിഞ്ഞ ഏഴിന് ബന്ധുവീട്ടില്‍ പോയി അര്‍ധരാത്രിയോടെ തിരിച്ചു വരുന്നതിനിടയില്‍ തൂണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപമാണ് മുള്ളന്‍പന്നി ഓട്ടോറിക്ഷക്ക് കുറുകെ ചാടിയത്. പന്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോമറിയുകയായിരുന്നു. ലിജേഷ് കുമാറും ഭാര്യ സൗമ്യയും മക്കളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ സൗമ്യ ചികിത്സയിലാണ്. കുടുംബത്തിന്റെ ഏക
ആശ്രയമായിരുന്ന ലിജേഷ് കുമാറിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.
അര്‍ഹമായ നഷ്ടപരിഹാരം, ഭാര്യക്ക് ജോലി, കാന്‍സര്‍ രോഗിയായ അച്ഛന് ചികിത്സ സഹായം എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
ആക്ഷന്‍ കണ്‍വീനര്‍ ടി. സുധീര്‍, അഖിലേന്ദ്രന്‍ നരിപ്പറ്റ, സി എച്ച് രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് എംഎല്‍എയെ കണ്ടത്.
















