
വടകര: മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരത്തിന് വടകരയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ ഇ. നാരായണന്‍ നായര്‍
അര്‍ഹനായി. തിരുവനന്തപുരം കവടിയാര്‍ സമാജം ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിഎസ്എസ് അഖിലേന്ത്യ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രനില്‍ നിന്ന് നാരായണന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡിസിസി വൈസ് പ്രസിഡന്റ്, വടകര സിറ്റിസണ്‍ കൗണ്‍സില്‍ പ്രസിഡന്റ്, ലോകനാര്‍കാവ് സമഗ്ര വികസന സമിതി പ്രസിഡന്റ്, ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം, വടകര ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന നാരായണന്‍ നായര്‍ വടകര ബാറിലെ സീനിയര്‍ അഭിഭാഷകനുമാണ്. 52 വര്‍ഷമായി അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.
















