
വടകര: ഗാന്ധിയന്‍ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത കോണ്‍ഗ്രസ് ഐക്കെതിരെ കോണ്‍ഗ്രസ് മൂല്യങ്ങള്‍
ഉയര്‍ത്തിപ്പിടിക്കുന്ന സമാന മനസ്‌കരായവരുടെ ഏകീകരണമാണ് വര്‍ത്തമാന കേരള രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സന്ദേശമെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ഗോപിനാഥ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് (എസ്) നേതാവ് പി.അച്ചുതന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.ദാമോദരന്‍ അനുസ്മരണ പ്രസംഗം നടത്തി. തയ്യുള്ളതില്‍ രാജന്‍, പി.സോമശേഖരന്‍, വി.പി.സുരേന്ദ്രന്‍, വടക്കയില്‍ രാജന്‍, കെ.കെ.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
















