
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ഈ മാസം 22 വരെയാണ്
നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നീക്കം നടത്തിയിരിക്കുന്നത്. എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നൽകിയ വിവരമനുസരിച്ച് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പാണ് പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന്റെ സേവനങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിന് വിലക്കേര്‍പ്പെടുത്തുന്ന അസാധാരണ നടപടിയാണ്
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വില്‍പ്പനയ്ക്കുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ മെസേജുകള്‍ വന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും എന്‍ടിഎയും കേന്ദ്രസര്‍ക്കാരും അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ടെലഗ്രാമിന്റെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടെലഗ്രാമിലെ മെസേജ് എഡിറ്റിംഗ് ഫീച്ചര്‍
(അയച്ച സന്ദേശം തിരുത്താനുള്ള സംവിധാനം) ഈ മാസം 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതാമായിരിക്കും. ഒന്നും ആവര്‍ത്തിക്കുകയില്ലെന്നും ഒരാള്‍ക്ക് പോലും പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ ലഭിക്കില്ലെന്നുമാണ് എന്‍ടിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നേരത്തെ ചോര്‍ന്ന ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചത് ടെലഗ്രാം വഴിയാണ്. ഇത് മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
















