
വടകര: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിറഞ്ഞുനിന്ന പി.ബാലന്‍ മാസ്റ്ററുടെ രണ്ടാം ഓര്‍മ ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തക ശേഖരം
പുതുപ്പണം ഗ്രന്ഥാലയം & കലാസമിതിക്ക് കൈമാറി. ചീനംവീട് യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലന്‍ മാസ്റ്ററുടെ ഭാര്യ സത്യഭാമയും മക്കളായ സിന്ധുവും സന്ധ്യയും ചേര്‍ന്ന് പുസ്തകസമര്‍പണം നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.കെ.നാരായണന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.എന്‍.ഗണേഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിജ്ഞാന വിസ്‌ഫോടനം എന്നൊക്കെ
വിളിക്കുന്ന ഇക്കാലത്ത് യഥാര്‍ഥ വിജ്ഞാനം ജനങ്ങളുടെ മനസില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഡോ.കെ.എന്‍.ഗണേഷ് പറഞ്ഞു. വിജ്ഞാനമെന്ന് പറയുന്നത് എവിടെയെങ്കിലും സൂക്ഷിച്ചുവെക്കുന്ന കാര്യമായി മാറുകയാണ്. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും മനുഷ്യന്റെ സാംസ്‌കാരിക ഉന്നതിയുടെ അടയാളങ്ങളാണെന്നും ബാലന്‍ മാസ്റ്ററെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിനു കരുത്ത് പകരുന്നതന്നെും അദ്ദേഹം പറഞ്ഞു.
മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ബി.സുരേഷ്ബാബു, പി.ഹരീന്ദ്രനാഥ് എന്നിവര്‍
പ്രസംഗിച്ചു. പി.രാജന്‍ സ്വാഗതവും ടി.കെ.രേഷ്മ നന്ദിയും പറഞ്ഞു.
അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നാളെ (വ്യാഴം) രാവിലെ 8.30ന് പുതുപ്പണത്തെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകുന്നേരം നാലിന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ അനുസ്മരണവും നടക്കും. വര്‍ഗീയതക്ക് വഴിവെട്ടുന്ന മതേതര കേരളം എന്ന വിഷയത്തില്‍ ഡോ.വര്‍ഗീസ് ജോര്‍ജ് പി.ബാലന്‍ സ്മാരക പ്രഭാഷണം നടത്തും. എം.കെ.ഭാസ്‌കരന്‍, പി.ഹരീന്ദ്രനാഥ്, ബി.സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും.
















