
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍
സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരോഗ്യ അവസ്ഥ മോശമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈ വര്‍ഷം നാലാമത്തെ ഷിഗെല്ല മരണമാണിത്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ കൂടുകയാണ്. ജനുവരി മുതല്‍ 135 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതില്‍ 68 കേസുകളും കോഴിക്കോട്
ജില്ലയിലാണ്. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു വയസുകാരന്റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
















