
അരൂര്‍: സമദര്‍ശി കലാകായികവേദി മലമല്‍താഴ ഉന്നത വിജയികളെ അനുമോദിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്
ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെയാണ് അനുമോദിച്ചത്.
സിപി നിധീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിനേശ് ചന്തംകണ്ടി, ജല്‍ഷി എം കെ, സുധാകരന്‍ എന്‍ കെ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നജീബ് നേതൃത്വം നല്‍കി. സിപി രതീഷ്‌കുമാര്‍ സ്വാഗതവും ജിനിഷ് കെടികെ നന്ദിയും പറഞ്ഞു.
















