
വടകര: കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായികവേദി എസ്എസ്എല്‍സി
വിജയികളെ അനുമോദിച്ചു. മുഹമ്മദ് ഫൈസാന്‍, എം.കെ.ഫാത്തിമ മനായി, പി.പി.ശിവന്യ, സിയാ വാഹിദ്, എസ്.എന്‍.ഗൗതം എന്നിവരെയാണ് അനുമോദിച്ചത്. തീരം പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.മഹമൂദ്, ബഷീര്‍ പൊന്മണിച്ചി,
എ.കെ.സചീന്ദ്രന്‍, ടി.പി.മുസ്തഫ, സി.കെ.നാണു എന്നിവര്‍ ഉപഹാരം കൈമാറി. ആര്‍.കെ.പ്രദീപ്, കെ.പി.സലീം, ആശ അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തീരം സെക്രട്ടറി സി.എച്ച്.ജിനീഷ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ സി.കെ.രജില്‍ നന്ദിയും പറഞ്ഞു.
















