
വടകര: നഗരത്തില്‍ ലിങ്ക് റോഡില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. ചോളംവയലില്‍ നാസറിനാണ് പരിക്ക്. ഇന്നു രാവിലെയാണ് സംഭവം. മെക്-7
വ്യായാമ പരിശീലനത്തിനു വേണ്ടി എത്തിയ നാസര്‍ സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ടെത്തിയ പച്ചക്കറി ലോറി അവിടെ നിര്‍ത്തിയ മറ്റൊരു സ്‌കൂട്ടറിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ നാസറിന്റെ സ്‌കൂട്ടറില്‍ ചെന്നിടിക്കുകയായിരുന്നു. പരിക്കേറ്റ നാസറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സ്‌കൂട്ടറുകള്‍ക്കും കേടുപറ്റി. വടകരയില്‍ പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടം വരുത്തിയത്.
















