
വടകര: വേഷപ്പകര്‍ച്ചയിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ വടകരയില സിനിമ നാടക സൗഹൃദ
കുട്ടായ്മ അനുശോചിച്ചു. സിനിമ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ അധ്യക്ഷത വഹിച്ചു. സിനിമ രംഗത്ത് ജാഡകള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനാണ് സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സതീശന്‍, സംഗീത സംവിധായന്‍ പ്രേംകുമാര്‍ വടകര, മണലില്‍ മോഹനന്‍, സുഗണേഷ് കുറ്റിയില്‍, പി.പി.രാജന്‍, പ്രദീപ് ചോമ്പാല, ആസിഫ് കുന്നത്ത്, അടിയേരി രവീന്ദ്രന്‍, ബാബു മാനന്തവാടി, ബാബുരാജ് പുതുപ്പണം, വി.ടി.സദാനന്ദന്‍, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
















