
വില്യാപ്പള്ളി: ആരോഗ്യ രംഗത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വില്ല്യാപ്പള്ളി എംജെ ആശ ഹോസ്പിറ്റല്‍ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വിതരണം
ചെയ്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16 സ്‌കൂളുകള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനുമുള്ളതാണ് ഈ പദ്ധതി.
ഹോസ്പിറ്റല്‍ മാനേജര്‍ റാഷിദ് എന്‍.കെ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,
പഞ്ചായത്ത് അംഗങ്ങള്‍, ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ സംരക്ഷണവും സുരക്ഷാ ബോധവല്‍ക്കരണവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
















