
വടകര: ഡോ: കെ.വി.എ. പ്രസാദിന്റെ ചൂട്ട് എന്ന സിനിമ റിലീസിംഗിന് ഒരുങ്ങുന്നു. ഏറെ കാത്തിരിപ്പിനു ശേഷമാണ് വടകരയിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള
ഒരുക്കം നടക്കുന്നത്.
തകര്‍ന്നെന്നു കരുതുമ്പോഴും ഇരട്ടി ശക്തിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയാണന്നു കാലം തെളിയിച്ച പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ കഥ പറയുന്നതാണ് ‘ചൂട്ട്’ .
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ. കെ.വി.എ പ്രസാദ്, ഡിഒപി: നിഥിന്‍ തളിക്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിഡീഷ് ദേവസി, കലാസംവിധാനം: പ്രദീപ് കളരിപ്പടി എന്നിവരാണ് അണിയറ ശില്പികള്‍. ഗാനരചന എ.കെ.രഞ്ജിത്തും സംഗീതം സമദ് അമ്മാസും നിര്‍വഹിക്കുന്നു.
















