
വടകര: മൂവി ലവേഴ്സ് വടകരയുടെ മെയ് മാസ പരിപാടിയില്‍ ബ്രസീല്‍ ചിത്രം മനാസ്
പ്രദര്‍ശിപ്പിക്കുന്നു. 2024 ല്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ മനാസ് നാളെ
(ചൊവ്വ) വൈകുന്നേരം അഞ്ചിന് കോണ്‍വെന്റ് റോഡിലെ സംഗീതഭാരതി ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
വര്‍ത്തമാന കേരളീയ സമൂഹമടക്കം ലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന, വീടുകള്‍ക്കകത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചിത്രം മലയാളം സബ് ടൈറ്റിലുകളോടെ കാണാം.
















