
അയനിക്കാട്: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന കളരി പരിപാടിയുടെ ഭാഗമായി അയനിക്കാട് റിക്രിയേഷന്‍ സെന്റര്‍ ഗ്രന്ഥാലയം & വായനശാലയുടെ
ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകാസ്വാദനവും റീഡിങ് തിയേറ്ററും വായനശാല മെമ്പര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ഒമ്പതാം ഡിവിഷന്‍ കൗണ്‍സിലര്‍ സാജിറാ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഷീദ് പാലേരി അധ്യക്ഷത വഹിച്ചു. എം.പ്രഭാകരന്‍, കെ.പി.എ.വഹാബ്, പ്രമോദ് കുറൂളി, ഇ.വാസുദേവന്‍, ഇ.രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് മൂവി ലവേഴ്‌സ് വടകരയുടെ സഹകരണത്തോടെ നടന്ന
സിനിമാപ്രദര്‍ശനം എട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ പ്രദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഫെമിനിച്ചി ഫാത്തിമ’ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.















