
കൊയിലാണ്ടി: പ്രൊഫ്രഷണല്‍ നാടക നടീനടന്മാരുടേയും അണിയറ പ്രവര്‍ത്തകരുടേയും സംഘടനയായ ‘അരങ്ങും അണിയറയും’ സംസ്ഥാന സമ്മേളനം 28ന് പൂക്കാട് കലാലയം
ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ നാടക-സിനിമ പ്രവര്‍ത്തകന്‍ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സുധീര്‍ രാജഗിരി അധ്യക്ഷനാവും. വൈകീട്ട് സാംസ്‌കാരിക സമ്മേളനം കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമ-നാടക പ്രവര്‍ത്തക ഡോ. നിധിന്യ മുഖ്യാതിഥിയാവും. സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ബാലുശേരി സരസയ്ക്കും ഗോപന്‍ പെരുമ്പാവൂരിനും സമര്‍പ്പിക്കും. കുടുംബ സംഗമം, അനുമോദന സദസ്, കനിവ് ആട്‌സ് ആന്റ് ചാരിറ്റി
ഗുരുവായൂരിന്റെ ദ്വയാംഗ നാടകം- മത്തായിയുടെ മാരണം അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ ശിവജി ഗുരുവായൂര്‍, ബിജു രാജഗിരി, സുധീര്‍ബാബു, വിജയന്‍ ചാത്തന്നൂര്‍, ഷനിത് മാധവിക എന്നിവര്‍ പങ്കെടുത്തു.















