
കൊയിലാണ്ടി: പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭന്‍ (70) അന്തരിച്ചു. നിരവധി ക്ഷേത്രങ്ങളിലും വേദികളിലും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച് കാണികളെ രസിപ്പിച്ച
കലാകാരനാണ് അദ്ദേഹം. കേരള കലാമണ്ഡലം ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച് അംഗീകാരം ലഭിച്ച കലാകാരനാണ്. ഭാര്യ: ജാനകി. മക്കള്‍: ഷൈജു, ഷനില, ഷബില. മരുമക്കള്‍: സുചിത്ര, മുരളി (അത്തോളി), പത്മനാഭന്‍ (ചെമ്മരത്തൂര്‍). സഹോദരങ്ങള്‍: പരേതനായ സുകുമാരന്‍ നായര്‍, ദേവകി, പ്രഭാകരന്‍, രാധ.
















