
വടകര: വടകരയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ പുറന്തോടത്ത് ഗംഗാധരന്‍ രചിച്ച പലമതമേക സാരം എന്ന പുസ്തകം
പ്രകാശനത്തിനൊരുങ്ങുന്നു. വിവിധ പത്രമാസികകളിലൂടെ വെളിച്ചം കണ്ട ലേഖനങ്ങളുടെ സമാഹാരമാണ് പലമതമേക സാരം. ലോകത്തിനു വഴികാട്ടിയായ നവോഥാന നായകരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ് ഉള്ളടക്കം. പുസ്തക പ്രകാശനം വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ബുധന്‍ വൈകീട്ട് നാലിന് വടകര ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സാഹിത്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത കവി പി.കെ.ഗോപി പ്രകാശനം നിര്‍വഹിക്കും. ഡോ.എം മുരളിധരന്‍ ഏറ്റുവാങ്ങും. ആര്‍ട്ടിസ്റ്റ് മദനനാണ് കവര്‍ ഒരുക്കിയിരിക്കുന്നത്. ഡോ. എ.കെ.രാജന്റേതാണ് അവതാരിക. പ്രകാശന ചടങ്ങില്‍ മദനന്‍ മുഖ്യാതിഥിയാകും. കോഴിക്കോട് നൗറ ബുക്‌സാണ്
പ്രസാധകര്‍.
വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി, പി.പി.ദാമോദരന്‍, പി.പി.രാജന്‍, സോമന്‍ മുതുവന, റസാഖ് കല്ലേരി എന്നിവര്‍ പങ്കെടുത്തു.















