
വടകര: സി.കെ.സീത രചിച്ച 14 കവിതകള്‍ ഉള്‍പ്പെടുന്ന ‘ ആത്മനൊമ്പരങ്ങള്‍ ‘ കവിതാ സമാഹാരം ആസ്വാദകരിലേക്ക്. എഡിജിപി എസ്.ശ്രീജിത്ത് സിനിമാസംവിധായകന്‍ പപ്പന്‍
നരിപ്പറ്റക്ക് നല്‍കി പ്രകാശനം ചെയ്തു
വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ ഫസ്റ്റ് ബെല്‍ നാടകക്കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങ് ഡോ. ശശികുമാര്‍ പുറമേരി ഉദ്ഘാടനം ചെയ്തു. സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍ സി.കെ.സീതയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഡോ എം.മുരളീധരന്‍ പുസ്തകം പരിചയപ്പെടുത്തി.
പുറന്തോടത്ത് ഗംഗാധരന്‍, സിന്ധു രാമചന്ദ്രന്‍, ഹിമരാമചന്ദ്രന്‍, വി.എം.അഷ്റഫ്, പ്രേമന്‍ മേലടി, പ്രേംകുമാര്‍ വടകര, നയീമമജീദ്, റസാഖ് കല്ലേരി
എന്നിവര്‍ പ്രസംഗിച്ചു.
പതിനാലു കവിതകളുടെ സമാഹാരം നൗറ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. സി.കെ.സീത പലപ്പോഴായി രചിച്ച കവിതകള്‍ എണ്‍പതാം വയസിലാണ് വെളിച്ചം കാണുന്നതെന്ന പ്രത്യേകതയുണ്ട്. ജീവിതത്തില്‍ താന്‍ നടന്നു തീര്‍ത്ത വഴികളിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ അനുഭവിച്ച മധുരവും കയ്പ്പും നിറഞ്ഞ കഴിഞ്ഞു പോയ കാലം ഓര്‍ത്തെടുത്ത് കവിതകളായി അക്ഷരങ്ങളിലേക്ക് പകര്‍ന്നിരിക്കുകയാണ് സി.കെ.സീത.
















