
വടകര: റിട്ടയേര്‍ഡ് കായികാധ്യാപകന്‍ കുരിയാടി പാണന്റവിട ചന്ദ്രന്‍ (83) അന്തരിച്ചു. ആവിക്കല്‍ എസ്ബി സ്‌കൂള്‍, ഗുജറാത്തി എസ്ബി സ്‌കൂള്‍ എന്നിവിടങ്ങളില്‍
കായികാധ്യാപകനായിരുന്നു. വിരമിച്ച ശേഷം വടകര നഗരസഭയുമായി ചേര്‍ന്ന് കായിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്നില്‍ നിന്നു. ഭാര്യ: പരേതയായ ഗിരിജ. മക്കള്‍: പ്രീതം ലാല്‍ (കേരള പോലീസ്), പ്രസി പ്രഭ. മരുമക്കള്‍: അജിത്ത് (ചോറോട്), സജിന (പയ്യോളി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ.
















