
കല്ലാച്ചി: ചേലക്കാട് പൗര്‍ണമിയിലെ ഒന്തമ്മല്‍ കേളപ്പേട്ടനെ അനുസ്മരിക്കാന്‍ നടന്ന ചടങ്ങ് ഓര്‍മയുടെ തിരയിളക്കമായി. ഒരു കാലത്ത് പൗര്‍ണമിയിലെ കച്ചവടക്കാരനായിരുന്ന കേളപ്പേട്ടന്‍ ഇന്നാടിന്റെ ഹൃദയത്തിലിടം നേടിയ വ്യക്തിയായിരുന്നു. അദ്ദേഹത്തെ
സ്മരിക്കാന്‍ നടത്തിയ ചടങ്ങ് ഏവരേയും പഴയകാല ഓര്‍മകളിലേക്ക് നയിച്ചു.
ലാഭം ലഭിക്കുന്ന കച്ചവടം എന്നതിനപ്പുറം സേവനവും ഒന്തമ്മല്‍ കേളപ്പേട്ടന്റെ കൈമുതലായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ പൗര്‍ണമിയിലെ കൂട്ടായ്മയെ കുറിച്ച് ഒരുപാട് അനുഭവങ്ങള്‍ ഓരോരുത്തരും പങ്കുവെച്ചു. ദാരിദ്ര്യം നിറഞ്ഞ അവസ്ഥയെ മറികടക്കാന്‍ കേളപ്പേട്ടന്റെ പീടിക വലിയ പങ്കാണ് വഹിച്ചത്. വയലില്‍ പീടികയില്‍ വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുചേരുകയും രാഷ്ട്രീയവും മറ്റും സജീവ ചര്‍ച്ചക്ക്
വിഷയമാക്കുകയും ചെയ്തു. അന്ന് കേളപ്പേട്ടന്‍ ചെയ്ത ഓരോ കാര്യങ്ങളും പിന്നീട് പലര്‍ക്കും മുതല്‍കൂട്ടായി മാറിയിട്ടുണ്ട്. കേളപ്പേട്ടനെ പോലെ അപൂര്‍വം ചിലര്‍ മാത്രമേ സമൂഹത്തില്‍ ഉണ്ടാകാറുള്ളൂവെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു.
വാര്‍ഡ് മെമ്പര്‍ കെ.ടി.കെ.സവിതയുടെ അധ്യക്ഷതയില്‍ പ്രമുഖ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വി.പി.രാജന്‍, പി.ശങ്കരന്‍, സി.വത്സന്‍, സി.രാജന്‍, പി.കെ.നാണു, കെ.ടി.രവീന്ദ്രന്‍, കെ.എം.രാജന്‍ എന്നിവര്‍ സംസാരിച്ചു. കൂടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും പി.പി. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
















