
അരൂര്‍: മൂന്ന് ദിവസമായി നടക്കുന്ന അരൂര്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം
സമാപിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂര് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പതിവ് ക്ഷേത്ര പരിപാടികള്‍ക്ക് പുറമെ അക്ഷരശ്ലോകസദസ്, കലവറ സംഭരണ ഘോഷയാത്ര, വിവിധ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ആദരിക്കല്‍, നൃത്ത സംഗീതനിശ, നാടകം, പ്രഭാഷണം, പ്രസാദ ഊട്ട്, തിടമ്പ് നൃത്തം എന്നിവ നടന്നു. പുതുമന ശങ്കരന്‍ നമ്പൂതിരിയുടെ തിടമ്പ് നൃത്തത്തിന് ശേഷം അത്താഴ പൂജയോടെ ഉത്സവം സമാപിച്ചു.
















