ഓര്‍ക്കാട്ടേരി: സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ട പി.കെ.പോക്കറിനെ ജന്മനാട് ആദരിക്കുന്നു. ഫേയ്‌സ് ഫിലിം സൊസൈറ്റി ഓര്‍ക്കാട്ടേരിയുടെ
നേതൃത്വത്തില്‍ 14ന് ശനിയാഴ്ച അദ്ദേഹത്തെ ആദരിക്കും. ഒപ്പം പുസ്തക പ്രകാശനവും നടക്കും. വൈകുന്നേരം നാലിന് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും തെളിമയോടെ ഉയര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അനുഭവതീഷ്ണവും സംഭവ ബഹുലമായ ജീവിത വഴികള്‍ രേഖപ്പെടുത്തിയ ആത്മകഥ ‘എരിക്കിന്‍ തീ’ പ്രകാശനവും നടക്കും. ചടങ്ങില്‍ പി.കെ.പാറക്കടവ്, കെ ഇ എന്‍, വി.കെ.ജോസഫ്, അനില്‍ ചേലേമ്പ്ര, ഡോ.ആര്‍.ശര്‍മിള, ജി.പി.രാമചന്ദ്രന്‍, ഇ.കെ.നാരായണന്‍, ഒ.കെ. കുഞ്ഞബ്ദുള എന്നിവര്‍ സംസാരിക്കും.
















