വടകര: ചോറോട് ഗെയിറ്റിലെ ആറു കടകളില്‍ മോഷണം. പണവും സാധനങ്ങളും കളവുപോയി. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപിആര്‍ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. തൊട്ടടുത്ത റിയാസിന്റെ അല്‍ അമീന് ചിക്കന്‍ സ്റ്റാളില്‍ നിന്ന് ആയിരം രൂപ കവര്‍ന്നു. മണ്ണില്‍ രാജീവന്റ പലചരക്ക് കടയുടെ പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. ഇവിടെ നിന്ന് 1500 രൂപ മോഷ്ടിച്ചു. സജീവന്റെ ഉടമസ്ഥതയിലുള്ള കെഎന്‍ ട്രേഡേഴ്സിലും പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന് 1500 രുപയോളം കവര്‍ന്നു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറിക്കടയിലും ത്രീ സ്റ്റാര്‍ മീന്‍ കടയിലും പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. വടകര പോലീസ് സ്ഥലത്തെത്തി. സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ്.