വടകര: അഴിയൂരില്‍ റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് വല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം റോഷിന്, മേഖലാ കമ്മറ്റി അംഗം രതുന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രിയുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റത്. ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
നേരത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്്. വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വ്യാപകമായി ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന അടിയന്തര യോഗത്തിന് തൊട്ടുപിന്നാലെ നടന്ന അക്രമം ഇതിന്റെ തെളിവാണെന്നും റവല്യൂഷണറി യൂത്ത് ചൂണ്ടിക്കാട്ടി. ഇത് ഏറെ ഗൗരവകരമാണെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.