വാണിമേല്‍: ബിരുദവിദ്യാര്‍ഥിയായ 21കാരനെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. നരിപ്പറ്റ വാളൂക്ക് വടക്കേ കമ്മായി മലയിലെ അക്ഷയിനെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുരേഷിന്റെയും ഇന്ദിരയുടെയും മകനാണ്. വാളൂക്കിലെ ക്രിസ്ത്യന്‍ പള്ളിയിലേക്ക് പോകുന്നവരാണ് പുഴയോരത്തെ മരത്തില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടനെ പരിസരവാസികളേയും പോലീസിനെയും അറിയിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍
പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. സഹോദരി അമയ.