അഴിയൂര്‍: ദേശീയപാതയില്‍ വടക്കേ മുക്കാളിയില്‍ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാല്‍ ബംഗ്ലാവില്‍ ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ നിര്‍മിച്ച ഡ്രെയിനേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നു വിടുന്നതിനുമെതിരേയുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് മുക്കാളി ടൗണില്‍ സമരപ്പന്തല്‍ ഉയര്‍ന്നു. അടിപ്പാത-ഡ്രെയിനേജ് സംരക്ഷണ സമിതി നേതൃത്വത്തിലുള്ള സമരപ്പന്തല്‍ ജില്ലാ പഞ്ചായത്ത് അംഗം വി.പി. നിഷ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോല്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍, വ്യാപാരി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
സമിതി വൈസ് പ്രസിഡന്റ് പി പി ശ്രീധരന് അധ്യക്ഷത വഹിച്ചു. പി.കെ.പ്രീത, എം.പ്രമോദ്, കെ.പി.ജയകുമാര്‍, എം.പി.ബാബു, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, എ.ടി.ശ്രീധരന്, കെ എ സുരേന്ദ്രന്, കെ.സാവിത്രി, യു.എ.റഹീം, ടി.സി.തിലകന്, പി.കെ.പ്രകാശന്, കെ.പി.വിജയന്, വി.പി.പ്രകാശന്, കെ.പി. പ്രമോദ്, കെ.പി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു.