വടകര: തൊഴിൽ മേഖലയിലെ അരക്ഷിതാവസ്തക്കുകാരണം പിണറായി സർക്കാറിന്റെ സമീപനമാണെന്ന് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്
എടാണി പറഞ്ഞു. വടകരയിലെ യു ഡി ടി എഫ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ് എടാണി . ക്ഷേമ പെൻഷനടക്കമുള്ള പദ്ധതികളെല്ലാം
അട്ടിമറിച്ചു. അംശാദായം അടച്ച തൊഴിലാളികൾ ആനുകൂല്യത്തിന്യാചിക്കേണ്ട അവ
സ്ഥയുണ്ടാക്കി. ഇതിനെതിരെയുള്ള ജനവിധിയാകും ഈ തെരഞ്ഞെടു
പ്പെന്ന് അദ്ദേഹം പറഞ്ഞു. എസ് ടി യൂ ജില്ലാ വൈസ് പ്രസിഡന്റ് സി പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഐഎൻയു ടിസി ജില്ലാ സെക്രട്ടറി മാരയരഞ്ജിത്ത് കണ്ണോത്ത്, വി വി ദിനേശ്, റഫീഖ് കായക്കൊടി, ആർ പി രവീന്ദ്രൻ, ഫസലു പുതുപ്പണം സംസാരിച്ചു.
കമ്മിറ്റി രൂപീകരിച്ചു.ചെയർമാൻ: സി.പി കുഞ്ഞമ്മദ്, ജനറൽ കൺവീനർ:രഞ്ജിത്ത്
എന്നിവരെയും തിരഞ്ഞെടുത്തു.