നാദാപുരം: വളയത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. മാരാങ്കണ്ടി സ്വദേശികളായ നവജിത്ത് (29), വിഷ്ണു (29) എന്നിവരാണ് മരിച്ചത്. സാരമായ പരിക്ക് പറ്റിയ രജില്‍, ലിഗേഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊമ്മത്ത് പൊയില്‍ വീട്
നിര്‍മാണത്തിനിടയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. സണ്‍ഷെയ്ഡ് തകര്‍ന്നു വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിനടിയില്പെട്ടവരെ ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവജിത്തിന്റെയും
വിഷ്ണുവിന്റെയും ജീവന്‍പൊലിഞ്ഞു. വളയം പോലീസ് സ്ഥലത്തെത്തി.