വള്ളിക്കാട്: വള്ളിക്കാട് വരിശ്യക്കുനി യു പി സ്കൂളിൽ 154-ാം വാർഷികത്തോടനുബന്ധിച്ച് മാതൃസംഗമം നടന്നു. അതോടൊപ്പം അമ്മമാരുടെ പാചക മത്സരവും, അമ്മമാരുടെ തിരുവാതിര കളിയും അരങ്ങേറി. പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ലിസി ജോസഫ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. പ്രധാന അധ്യാപകൻ ജയകുമാർ സ്വാഗതം
പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ടി എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മനീഷ് കുമാർ ബിന്ദു ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി പി ശശി, പി.ടി.എ പ്രസിഡണ്ട് ഇബ്രാഹിം, എം പി ടി എ പ്രസിഡന്റ് ചിന്നു, മാനേജ്മെൻറ് പ്രതിനിധി ഇകെ ഹരിദാസ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഭാസ്കരൻ എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.ടി ശോഭ നന്ദി പറഞ്ഞു.