നാദാപുരം: ധീര രക്തസാക്ഷികള്‍ക്ക് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചെക്യാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ ഓര്‍മദിനത്തില്‍ അനുസ്മരണ പരിപാടിയും പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ് മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് രാജീവന് പുതുശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.അഖില്‍ അധ്യക്ഷത വഹിച്ചു. അഭിന്‍.എ.എസ്, സി.കെ.ആദില്‍, ഷഹന് അശോക്, വി.കെ.രമ്യ, വള്ളില്‍ അബ്ദുള്ള, വി.കെ.മഞ്ജു തുടങ്ങിയവര്‍ നേതൃത്വം നല്കി.